സൗരയൂഥത്തില്‍ പുതിയ ഗ്രഹങ്ങള്‍

http://upload.wikimedia.org/wikipedia/commons/a/a9/Planets2013.jpg

ജ്യോതിശാസ്ത്രത്തില്‍ പുതിയൊരു വിപ്ലവത്തിന്റെ കളമൊരുങ്ങുകയാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ എട്ടല്ല, ഒമ്പതല്ല, പത്തുമല്ല. ഇനിയുമേറെയുണ്ട് എന്ന നിലയിലാണ് ഗവേഷണങ്ങള്‍ ചെന്നെത്തുന്നത്. ട്രാന്‍സ് നെപ്ട്യൂണിയന്‍ ഒബ്ജക്ട്സ് എന്ന പേരില്‍ അറിയപ്പെടുന്ന നെപ്ട്യൂണ്‍ ഗ്രഹത്തിനുമപ്പുമുള്ള ദ്രവ്യപിണ്ഡങ്ങളെക്കുറിച്ചു പഠിക്കുന്ന സ്പെയ്നിലെ കപ്ല്യൂട്ടെന്‍സ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡിലെ ഗവേഷകര്‍ കണ്ടെത്തിയ രണ്ടു ഖഗോള പിണ്ഡങ്ങള്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന ഗ്രഹങ്ങളാണെന്നാണ് കരുതപ്പെടുന്നത്. ഈ കണ്ടെത്തല്‍ ഇവിടെ അവസാനിക്കുന്നില്ല. ഗോളാകൃതി പ്രാപിക്കാനാവശ്യമായ ദ്രവ്യമുള്ളതും, മറ്റു ഗ്രഹങ്ങളുടെ ഭ്രമണപഥത്തെ മറികടക്കാത്തതും, സൂര്യനെ ചുറ്റുന്നതുമായ നിരവധി ദ്രവ്യപിണ്ഡങ്ങള്‍ ഈ മേഖലയിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി നല്‍കിയിരിക്കുന്ന ഗ്രഹനിര്‍വചനംതന്നെയാണ് മേല്‍പ്പറഞ്ഞത്. ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനും ഈ പുതിയ കണ്ടുപിടിത്തം അംഗീകരിച്ചിട്ടുണ്ട്.

ട്രാന്‍സ് നെപ്ട്യൂണിയന്‍ ഒബ്ജക്ട്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരുസഡനിലധികം ദ്രവ്യപിണ്ഡങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഒരു ഗ്രഹമാണെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുമായിരുന്നില്ല. വിദൂര നക്ഷത്രസമൂഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കുന്നത് അത്ര അനായാസമല്ല. ഇപ്പോള്‍ കണ്ടെത്തിയ രണ്ട് ദ്രവ്യപിണ്ഡങ്ങള്‍ക്ക് ഒരു ഗ്രഹമെന്ന അംഗീകാരം ലഭിക്കുന്നതിന് ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി നല്‍കിയിരിക്കുന്ന എല്ലാ യോഗ്യതയുണ്ട്.

പുതിയ ഗ്രഹങ്ങള്‍, പുതിയ പ്രശ്നങ്ങള്‍

http://upload.wikimedia.org/wikipedia/commons/3/3c/Size_planets_comparison.jpg

 പുതിയ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ അത് ജ്യോതിശാസ്ത്രത്തില്‍ പുതിയ പ്രശ്നങ്ങള്‍ക്കു തുടക്കമാകും. നെപ്ട്യൂണിനു പുറമെ വൃത്തപഥത്തിലോ, ദീര്‍ഘവൃത്തപഥത്തിലോ സ്വതന്ത്രമായി സൂര്യനെ ചുറ്റുന്ന ദ്രവ്യപിണ്ഡങ്ങളില്ലെന്ന സൗരയൂഥ പരികല്‍പ്പന ഇതോടെ തകിടംമറിയും. എന്നാല്‍, ഈ കണ്ടുപിടിത്തത്തില്‍ അത്ഭുതമൊന്നും ഇല്ലെന്നാണ് അല്‍മയിലെ (അറ്റക്കാമ ലാര്‍ജ് മില്ലി മീറ്റര്‍-) ശാസ്ത്രജ്ഞര്‍ പറയുന്നത്. മാതൃനക്ഷത്രത്തില്‍നിന്ന് 1500 കോടി കിലോമീറ്റര്‍ ദൂരെയും ഗ്രഹരൂപീകരണം നടന്ന നിരീക്ഷണത്തെളിവുകള്‍ "അല്‍മ' പുറത്തുവിട്ടിട്ടുണ്ട്. എച്ച്ഐ ടോറി  നക്ഷത്രത്തില്‍നിന്ന് 1500 കോടി കിലോമീറ്റര്‍ അകലെയുള്ള ദ്രവ്യപിണ്ഡങ്ങള്‍ വൃത്തപഥത്തില്‍ മാതൃനക്ഷത്രത്തെ ഭ്രമണംചെയ്യുന്ന വിവരങ്ങള്‍ അല്‍മ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടുണ്ട്.

ട്രാന്‍സ് നെപ്ട്യൂണിയന്‍ ഒബ്ജക്ട്സ് അഥവാകുള്ളന്‍ഗ്രഹങ്ങളുടെ വീട് 

http://media3.washingtonpost.com/wp-srv/photo/gallery/101028/GAL-10Oct28-6235/media/PHO-10Oct28-263873.jpg

സൗരയൂഥത്തില്‍ നെപ്ട്യൂണിനു വെളിയിലുള്ള ഇരുണ്ട പ്രദേശമാണ് ട്രാന്‍സ് നെപ്ട്യൂണിയന്‍ ഒബ്ജക്ട്സ് എന്നറിയപ്പെടുന്ന മേഖല. സൂര്യനില്‍നിന്ന് 450 കോടി കിലോമീറ്റര്‍ അകലെയാണിത്. 2200 കോടി കിലോമീറ്റര്‍വരെ വ്യാപിച്ചിട്ടുള്ള വിസ്തൃത മേഖലയാണിത്. 1930ല്‍ ക്ലൈഡ് ഓംബെര്‍ഗ് കണ്ടെത്തിയ പ്ലൂട്ടോയാണ് ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ദ്രവ്യപിണ്ഡം. അടുത്തകാലംവരെ പ്ലൂട്ടോയും ഗ്രഹമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ നെപ്ട്യൂണ്‍ ഗ്രഹത്തിന്റെ പരിക്രമണപഥം മറിക്കുന്നതും ഷാരോണ്‍ എന്ന മറ്റൊരു കുള്ളന്‍ഗ്രഹവുമായി പരസ്പരം ഭ്രമണം ചെയ്യുന്നതും കണ്ടെത്തിയതുകൊണ്ട് പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടമാവുകയായിരുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്രസമൂഹത്തിന്റെ നിര്‍വചനത്തില്‍ പരസ്പരം ഭ്രമണംചെയ്യുന്നതും, മറ്റൊരു ഗ്രഹത്തിന്റെ പഥത്തില്‍ പ്രവേശിക്കുന്നതുമായ ദ്രവ്യപിണ്ഡങ്ങളെ ഗ്രഹമായി പരിഗണിക്കില്ല.

പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്ന ശാസ്ത്രം
 പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്ന ശാസ്ത്രം

http://www.united-academics.org/magazine/wp-content/uploads/2014/12/life-earth.jpg

 ഏതു ദ്രവ്യപിണ്ഡവും അവയ്ക്കു സമീപമുള്ള മറ്റു ദ്രവ്യരൂപങ്ങളില്‍ ഗുരുത്വാകര്‍ഷണ പ്രഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത്തരം ഗുരുത്വപ്രഭാവത്തെ തേടിയുള്ള അന്വേഷണമാണ് 1900ല്‍ നെപ്ട്യൂണിനെയും 1930ല്‍ പ്ലൂട്ടോയെയും കണ്ടെത്താന്‍ ഇടയാക്കിയത്. നെപ്ട്യൂണിനെ ഗ്രഹമായി അംഗീകരിച്ചെങ്കിലും കണ്ടെത്തിയ വര്‍ഷംമുതല്‍തന്നെ പ്ലൂട്ടോയുടെ ഗ്രഹപദവി ചോദ്യംചെയ്യപ്പെട്ടിരുന്നു. നെപ്ട്യൂണിനപ്പുറം കണ്ടെത്തിയ വലിയ ദ്രവ്യപിണ്ഡമെന്ന പരിഗണന മാത്രമായിരുന്നു അന്ന് പ്ലൂട്ടോയ്ക്ക് ഗ്രഹപരിഗണന നല്‍കാന്‍ കാരണമായത്. നെപ്ട്യൂണിനപ്പുറമുള്ള ഈ ഇരുണ്ടമേഖലയെ കുയ്പര്‍ ബെല്‍റ്റ് എന്നും വിളിക്കാറുണ്ട്.
ഏതു ദ്രവ്യപിണ്ഡവും അവയ്ക്കു സമീപമുള്ള മറ്റു ദ്രവ്യരൂപങ്ങളില്‍ ഗുരുത്വാകര്‍ഷണ പ്രഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത്തരം ഗുരുത്വപ്രഭാവത്തെ തേടിയുള്ള അന്വേഷണമാണ് 1900ല്‍ നെപ്ട്യൂണിനെയും 1930ല്‍ പ്ലൂട്ടോയെയും കണ്ടെത്താന്‍ ഇടയാക്കിയത്. നെപ്ട്യൂണിനെ ഗ്രഹമായി അംഗീകരിച്ചെങ്കിലും കണ്ടെത്തിയ വര്‍ഷംമുതല്‍തന്നെ പ്ലൂട്ടോയുടെ ഗ്രഹപദവി ചോദ്യംചെയ്യപ്പെട്ടിരുന്നു. നെപ്ട്യൂണിനപ്പുറം കണ്ടെത്തിയ വലിയ ദ്രവ്യപിണ്ഡമെന്ന പരിഗണന മാത്രമായിരുന്നു അന്ന് പ്ലൂട്ടോയ്ക്ക് ഗ്രഹപരിഗണന നല്‍കാന്‍ കാരണമായത്. നെപ്ട്യൂണിനപ്പുറമുള്ള ഈ ഇരുണ്ടമേഖലയെ കുയ്പര്‍ ബെല്‍റ്റ് എന്നും വിളിക്കാറുണ്ട്. - See more at: http://www.deshabhimani.com/news-special-kilivathil-latest_news-435347.html#sthash.KaOQ0ZIB.dpuf

Share this

Related Posts

Previous
Next Post »