തലച്ചോറില്ലാതെ 650 million വര്‍ഷങ്ങളുടെ അതിജീവനം


http://upload.wikimedia.org/wikipedia/commons/4/44/Jelly_cc11.jpg



കടല്‍ യാത്രയില്‍ പലപ്പോഴും കണ്ടിട്ടുള്ള ഒരു ജീവിയാണ് ജെല്ലി ഫിഷ്‌. യഥാര്‍ഥത്തില്‍ ഇത് ഒരു ഫിഷ്‌ അല്ല. മുമ്പൊരിക്കല്‍ ജിബൂട്ടി പോര്‍ട്ടില്‍,ശാന്തമായ ജലത്തില്‍ കൂട്ടത്തോടെ അരളി പൂത്തപോലെ ജലത്തില്‍ ഒഴുകി വന്നപ്പോഴാണ് ഇതിന്‍റെ സൌന്ദര്യം നേരില്‍ കണ്ടത്. ലോകത്തില്‍ ഇത്രയധികം സൌന്ദര്യമുള്ള മറ്റൊരു ജലജീവിയുണ്ടോയെന്നു സംശയം. ഒരു പക്ഷേ ഉണ്ടായേക്കാം, എന്നാലും ഇതിനെക്കുറിച്ചറിയാന്‍ ഒരു കൌതുകം. സൃഷ്ടിപ്പിന്‍റെ തലതിരിപ്പന്‍ വൈരുധ്യമാണ് ഇതിന്‍റെ ജീവിതലോകം.

ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനോസര്‍കല്കും മുന്‍പേ ഭൂമിയില്‍ കണ്ടുവന്നതും ഇന്നും നിലനില്കുന്നതുമായ ഒരു അത്ഭുത പ്രതിഭാസം. 95% ജലത്താല്‍ നിര്‍മ്മിതമായത്. ഇതിനു തലച്ചോറില്ല, രക്തമില്ല, ഹൃദയമില്ല, ബോക്സ്‌ ടൈപ്പ്നു ഒഴിച്ച് ഒന്നിനും കണ്ണില്ല. പല്ലില്ല. എന്നാല്‍ ഇണ ചേരാതെ ക്ലോണിംഗ് സിസ്ടത്തിലൂടെ വംശ വര്‍ധനയുമുണ്ടാക്കുന്നു. ഭൂമിയിലെ ജന്തുജാലങ്ങളില്‍ എല്ലാത്തിനും മരണമുണ്ടെന്നാണ് ഇപ്പോഴും നിങ്ങളുടെ ധാരണയെങ്കില്‍ അത് തിരുത്തണം. നമ്മുടെ ഭൂമിയില്‍ മരണമില്ലാത്ത ഒരു ജീവിയുമുണ്ട്. കണ്ടെത്തിയതില്‍ വച്ച് മരണമില്ലാത്ത ഒരു ജീവജാലമെന്ന ആ പദവി ഒരു ജെല്ലി ഫിഷിന് അര്‍ഹതപ്പെട്ടതാണ്. ശാസ്ത്രലോകംടുറിട്ടോപ്‌സിസ് ന്യൂട്രിക്കുല എന്ന് പേരിട്ട് വിളിക്കുന്ന ജെല്ലിഫിഷാണ് മരണത്തെ മറികടക്കാന്‍ ശേഷിയുള്ള ജീവി.



2010ലാണ് മരണമില്ലാത്ത ഈ ജെല്ലി ഫിഷിനെ ശാസ്ത്രലോകം കണ്ടെത്തുന്നത്. ജൈവികമായി മരിച്ച കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങളെ സൃഷ്ടിച്ചാണ് ടുറിട്ടോപ്‌സിസ് ന്യൂട്രിക്കുല മരണത്തെ അതിജീവിക്കുന്നത്. അങ്ങനെ എത്രകാലം വേണമെങ്കിലും ഇവക്ക് മരണത്തെ അതി ജീവിക്കാനാകും. അതേസമയം ജൈവികമായി സംഭവിക്കുന്ന സ്വാഭാവിക മരണത്തെ മാത്രമാണ് ഇവക്ക് മറികടക്കാനാകുന്നത്.
.
ഏതെങ്കിലും ശത്രുജീവികള്‍ ഭക്ഷണമാക്കിയാലോ അപകടങ്ങളിലും മറ്റും പെട്ടാലോ രോഗം വന്നാലോ ഈ ജെല്ലി ഫിഷും ജീവന്‍ വെടിയും. ജെല്ലിഫിഷിന്റെ കുടപോലുള്ള മുകള്‍ഭാഗത്തെ മൃതകോശങ്ങളാണ് ആദ്യം മാറുക. തുടര്‍ന്ന് താഴെയുള്ള ഭാഗത്തെകോശങ്ങളും പുത്തന്‍ കോശങ്ങളിലേക്ക് രൂപം മാറും. ഇങ്ങനെ എത്രകാലം വേണമെങ്കിലും ഈ ജെല്ലിഫിഷിന് മരണത്തെ തോല്‍പ്പിക്കാം. എല്ലാ ജെല്ലിഫിഷുകളും നിരുപദ്രവകാരികളല്ല. വെറും രണ്ടു മിനിറ്റ് കൊണ്ട് ഒരു മനുഷ്യനെ കൊല്ലാന്‍ മാത്രം വിഷം ഉള്ള ബോക്സ്‌ ടൈപ്പ് ജെല്ലി ഫിഷ്‌ ആണ് ഇവരില്‍ പേടിക്കേണ്ട ഒരു വിഭാഗം.. ഒരു മൊട്ടു സൂചിയുടെ മൊട്ടിന്‍റെ വലുപ്പം മുതല്‍ ആര്ടിക് ലയന്‍ ഗ്രൂപില്ലുള്ള രണ്ടര മീറ്റര്‍ നീളമുള്ള ജെല്ലിഫിഷ്‌ വരെയും ലോകത്തിലുണ്ട്.

95% ജലം കൊണ്ട് നിര്‍മ്മിതമായ ജെല്ലിഫിഷ്‌ കുടയുടെ ആകൃതിയിലുള്ള ശരീരവും പിന്നെ ടെൻറക്കിളുകളും ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്.
ഇവ ഉത്പാദിപ്പിക്കുന്ന ചില രാസ വസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുമുണ്ട്.
 


http://bioexpedition.com/wp-content/uploads/2012/05/Box_Jelly_Fish_in_Aquarium_600.jpg




തലച്ചോറില്ലാതെ 650 million വര്‍ഷങ്ങളുടെ അതിജീവനം. ഓര്‍മ്മകളില്ലാതെ, ചിന്തയില്ലാതെ, മാത്സര്യബോധമില്ലാതെ,പരാതിയില്ലാതെ, ഹൃദയമില്ലാതെ,
വൈകാരികതയില്ലാതെ,,,,,,,,,,
കണ്ണില്ലാതെ, എന്നിട്ടും ജെല്ലിഫിഷ്‌ ഇരുട്ടും വെളിച്ചവും തിരിച്ചറിയുന്നു. മനുഷ്യനുള്ളത് പോലെ സംവേദനശേഷി നല്‍കുന്ന ഒരു പിടി അവയവങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇത് നൂറ്റാണ്ടുകള്‍ അതിജീവിച്ചു. എല്ലാംഉണ്ടായിട്ടും മനുഷ്യന്‍ അതിജീവനത്തിനു കഷ്ടപ്പെടുകയും ജെല്ലിഫിഷിനെ അത്ഭുതത്തോടെ നോക്കിക്കാണ്‌കയും ചെയ്യുന്നതാണ് സത്യം എന്നാണ് എനിക്ക് തോന്നുന്നത്. 






Share this

Related Posts

Previous
Next Post »