മുട്ടയുടെ വെള്ള എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം


http://www.citydays.in/kozhikode/wp-content/uploads/sites/2/2014/08/separateegg.jpg

ആധുനിക കാലത്തെ ആരോഗ്യചിന്തയില്‍ ഭക്ഷണം എന്ത്? എങ്ങിനെ എന്നുള്ളത് പ്രാധാന്യമുള്ളതാണല്ലോ? ഓംലെറ്റ് ഏതൊരു മാംസാഹാരിയുടെയും ഇഷ്ടഭോജ്യം. പക്ഷെ കൊളസ്‌ട്രോള്‍ പേടിസ്വപ്നം. മുട്ടയുടെ ഉണ്ണി ഒഴിവാക്കിയുള്ള ഓംലെറ്റ് ആരോഗ്യദായകം.
എങ്ങനെ മുട്ടയുടെ വെള്ള എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം. വീട്ടമ്മയെ കുഴക്കുന്ന ഈ പ്രശ്‌നത്തിന് എളുപ്പത്തിലൊരു പരിഹാരം.
മുട്ടപൊട്ടിച്ച് ഉണ്ണി കലങ്ങാതെ ഒരു പാത്രത്തിലേക്കൊഴിക്കുക. ഒരു പ്ലാസ്റ്റിക് വാട്ടര്‍ബോട്ടില്‍ അടപ്പൂരി പ്രസ് ചെയ്ത് വായു പുറത്താക്കി കുപ്പിയുടെ വായ മുട്ടയുടെ ഉണ്ണിക്ക് സമീപത്തേക്ക് കൊണ്ടുവന്ന് പ്രസ് ചെയ്ത് വിടുക. ഉണ്ണി കുപ്പിക്കകത്തേക്ക് കയറുകയും വെള്ള പാത്രത്തില്‍ അവശേഷിക്കുകയും ചെയ്യും.
എന്താ : ഒന്നു പരീക്ഷിച്ചു നോക്കുന്നോ ?

Share this

Related Posts

Previous
Next Post »