മനോഹരമായ ഒരു ഇന്ത്യൻ ചെറുപട്ടണം, സിലിഗുരി
നമ്മുടെ അതിർത്തി രാജ്യങ്ങളായ നേപ്പാളിനും ബംഗ്ലാദേശിനും നടുവിലായി ഭാരതത്തിന്റെ ഭാഗമായ സിലിഗുരി എന്ന ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്. പശ്ചിമബംഗാളിലെ മനോഹരമായ ഹിൽസ്റ്റേഷനാണ് സിലിഗുരി, ഹിമാലയൻ പർവ്വതനിരകളുടെ താഴ് വാരമാണ് സിലിഗുരി. ഭാരത്തത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ സിലിഗുരിയെ സ്പർശിക്കാതെ പോകാൻ കഴിയില്ല. പ്രമുഖ ഹില്‍സ്റ്റേഷന്‍ എന്നതിനേക്കാളുപരിയായി ഒരു ടൗണ്‍ഷിപ്പ് എന്ന നിലയിലേക്ക് സിലിഗുരി വളര്‍ന്നുകഴിഞ്ഞു. ചെറു ടൗണ്‍ഷിപ്പുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിൽ സിലിഗുരി വളരെ പ്രശസ്തമാണ്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു വരെ ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കുട്ടികള്‍ എത്താറുണ്ട്. അതുപോലെ തന്നെ ആധുനിഅ സജ്ജീകരനങ്ങളോടുകൂടിയ മാളുകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സിലിഗുരി നിവാസികൾ ആഘോഷങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിവരുന്നു. വളരെ പഴക്കം ചെന്ന ബൈശാഖി ഉൾപ്പെടെ ദീപാവലി, ദുർഗ്ഗ പൂജ, കാളീ പൂജ തുടങ്ങിയവയെല്ലാം വളരെ ആഘോഷപൂർവ്വം ഇവിടത്തുകാർ കൊണ്ടാടാറുണ്ട്. ഇവയോടനുമബന്ധിച്ച് നടക്കുന്ന ഫാഷന്‍ഷോ, ഹസ്ത ശില്‍പ്പ മേള, ബുക്ക് ഫെയര്‍, ലെക്‌സ്‌പോ ഫെയര്‍ എന്നീ പ്രദർശന പരിപാടികളിലേക്ക് സഞ്ചാരികളെ സിലിഗുരി നിവാസികൾ തുറന്ന മനസോടെ സ്വാഗതം ചെയ്യാറുണ്ട്. ഇസ്‌കോണ്‍ ക്ഷേത്രമാണ് സിലിഗുരിയിലെ പ്രധാന ആകര്‍ഷണം. കൂടാതെ മഹാനന്ദ വന്യജീവി സങ്കേതം, സയന്‍സ് സിറ്റി, കൊറോണഷന്‍ ബ്രിഡ്ജ്, സാലുഗര വന്യജീവി സങ്കേതം, മധുബന്‍ പാര്‍ക്ക്, ഉമ്രാവോ സിംഗ് ബോട്ട് ക്‌ളബ്ബ് എന്നിവയാണ് മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങൾ.എങ്ങനെ എത്തിച്ചേരാം
വിമാനമാർഗ്ഗം
സിലിഗുരി എയർപോർട്ട് ഉണ്ട്. 15 മിനിറ്റ് ഡ്രവ് മതി സിലിഗുരി പട്ടണത്തിൽ നിന്നും. ഡൽഹി, ഗുവാഹട്ടി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് ഡൊമസ്റ്റിക് വിമാനങ്ങൾ ഉണ്ട്. കൂടാതെ പരൊ, ബാങ്കോക് തുടങ്ങി ഇന്റർനാഷണൽ വിമാനങ്ങളും ലഭ്യമാണ്.
ട്രെയിൻ മാർഗ്ഗം
8 കിമി അകലെയുള്ള ന്യൂ ജൽപൈഗുരിയാണ് ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷൻ. മുംബൈ, ഡൽഹി തുടങ്ങി രാജ്യത്ത് എവിടെയ്ക്കുമുള്ള ട്രെയിൽ ഇവിടെ നിന്നും ലഭിക്കും.
റോഡ് മാർഗ്ഗം
വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് എപ്പോഴും ലഭ്യമാണ് സിലിഗുരിയിലേക്ക്.

 http://static.panoramio.com/photos/large/80007220.jpgShare this

Related Posts

Previous
Next Post »

2 comments

comments
Stephanie
April 1, 2015 at 1:43 PM delete

Hi, my partner and I are planning to travel to Nepal and do the Manaslu circuit and possibly the Tsum valley trek in November. We have both been several times to Nepal trekking before and do not need the full agency package. Can anyone recommend a good local guide who they have used who works on a day rate? We would want permits organised but none of the hotels, airports transfers etc.
Thanks and I look forward to hearing from you,

Reply
avatar
willemspie
April 1, 2015 at 1:44 PM delete

The permit can only be arranged through an official trekking agency.

Reply
avatar